മസ്‌ക്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ രാത്രികാല ലോക്ക്ഡൗൺ ഒമാനിൽ നാളെ മുതൽ പ്രാബല്യത്തിൽ വരും. വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 4 മണി വരെയാണ് ലോക്ക്ഡൗൺ നടപ്പാക്കുക. പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്നവരിലും, കോവിഡ് മരണസംഖ്യയിലും ഉയർച്ച തുടരുന്ന സാഹചര്യത്തിലാണ് രാത്രികാല ലോക്ക്ഡൗൺ ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്.
ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ വാണിജ്യ-വ്യവസായ സ്‌ഥാപനങ്ങൾ പ്രവർത്തിക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. കൂടാതെ യാത്രാവിലക്കും ഉണ്ടായിരിക്കും. എന്നാൽ അടിയന്തിര സാഹചര്യങ്ങളിൽ പോലീസിന്റെ സഹായം തേടാമെന്നും, ഇതിനായി 1099 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ മതിയാകുമെന്നും അധികൃതർ നിർദ്ദേശം നൽകി.
Read also : കോവിഡ് കൂട്ടപരിശോധന; പരമാവധി പേർ പങ്കെടുക്കണമെന്ന് ആരോഗ്യമന്ത്രി





































