കോഴിക്കോട്: മാവോവാദികളുടെ പേരിൽ മൂന്ന് വ്യവസായികൾക്ക് ഭീഷണിക്കത്ത് അയച്ചതുമായി ബന്ധപ്പെട്ട കേസിൽ പോലീസ് പരിശോധന നടത്തി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് വ്യവസായികൾക്കാണ് മാവാവോവാദിയുടെ പേരിൽ കത്തയച്ചത്. ഇതേ തുടർന്ന് കോഴിക്കോട് പാറോപ്പടി സ്വദേശിയുടെ വീട്ടിലും കക്കോടിയിലെ ബന്ധുവീടുകളിലുമാണ് ഇന്നലെ പോലീസ് പരിശോധന നടത്തിയത്. വ്യവസായികൾ മൂന്നു കോടി രൂപ നന്നില്ലെങ്കിൽ കുടുംബാംഗങ്ങളെ ഉൾപ്പെടെ അപായപ്പെടുത്തും എന്നായിരുന്നു കത്തിൽ ഉണ്ടായിരുന്നത്.
വ്യവസായികളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന രേഖകൾ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച നടത്തിയ സിസിടിവി പരിശോധനയിൽ പ്രതിയെ കുറിച്ചുള്ള നിർണായകമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇയാൾ പോസ്റ്റ് ഓഫീസിലേക്ക് കാറിലാണ് വന്നതെന്ന് വ്യക്തമായി. കത്തിലെ കൈയക്ഷരം ഒരാളുടേത് തന്നെയാണോ എന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ടിപി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പരിശോധന നടത്തുന്നത്.
Read Also: സ്വര്‍ണക്കടത്ത് കേസ്; ആകാശ് തില്ലങ്കേരിയെ ഇന്ന് ചോദ്യം ചെയ്യും







































