സ്വര്‍ണക്കടത്ത് കേസ്; ആകാശ് തില്ലങ്കേരിയെ ഇന്ന് ചോദ്യം ചെയ്യും

By Staff Reporter, Malabar News
akash-thillengeri-gold smuggling case
ആകാശ് തില്ലങ്കേരി
Ajwa Travels

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ആകാശ് തില്ലങ്കേരിയെ ഇന്ന് ചോദ്യം ചെയ്യും. അന്വേഷണ സംഘം ആകാശ് തില്ലങ്കേരിയ്‌ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ ആകാശിന് പങ്കുണ്ടെന്ന മൊഴികളുടെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

ആകാശിന്റെ തില്ലങ്കേരിയിലെ വീട്ടില്‍ രണ്ട് ദിവസം മുന്‍പ് കസ്‌റ്റംസ്‌ പരിശോധന നടത്തിയിരുന്നു. കൂടാതെ കേസില്‍ നേരത്തെ പിടിയിലായ അ‌ര്‍ജുന്‍ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ഷുഹൈബ് വധക്കേസിലെ പ്രതി കൂടിയാണ് ആകാശ് തില്ലങ്കേരി.

അതേസമയം റിമാന്‍ഡില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കള്ളക്കടത്തില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിയിക്കാനുള്ള രേഖകള്‍ കസ്‌റ്റംസിന് കിട്ടിയിട്ടില്ലെന്നാണ് ഇയാളുടെ വാദം. എന്നാല്‍ അര്‍ജുന് അന്തര്‍സംസ്‌ഥാന കള്ളക്കടത്ത് സംഘവുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് കസ്‌റ്റംസിന്റെ കണ്ടെത്തൽ.

Read Also: 6 വർഷത്തിനിടെ 326 രാജ്യദ്രോഹ കേസുകൾ; കുറ്റക്കാർ 6 പേർ മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE