ഇനി കോഴിക്കോട്-കരിപ്പൂർ-പാലക്കാട് റൂട്ടിൽ കെഎസ്‌ആർടിസി യാത്ര സാധ്യം

By Central Desk, Malabar News
KSRTC
Image: Faris Mohammed @ Unsplash
Ajwa Travels

കരിപ്പൂർ: നിരന്തര പ്രതിഷേധങ്ങൾ കണക്കിലെടുത്ത് പരീക്ഷണാടിസ്‌ഥാനത്തിൽ നാല് സർവിസുകൾ കോഴിക്കോട്-കരിപ്പൂർ-പാലക്കാട് റൂട്ടിൽ കെഎസ്‌ആർടിസി അനുവദിച്ചു. കോഴിക്കോട്​, പാലക്കാട്​ ഡിപ്പോകളുടെ രണ്ട്​ വീതം ബസുകളാണ്​ ഈ റൂട്ടിനായി​ ഉപയോഗിക്കുക.

കരിപ്പൂരിലെ വിമാനസർവിസുകൾ കൂടുതലും രാത്രിയായതിനാൽ​ ഈ സമയത്തായിരിക്കും ബസുണ്ടാവുക എന്നും കെഎസ്‌ആർടിസി അറിയിച്ചു. ഈ പ്രഖ്യാപനം കെഎസ്‌ആർടിസിയുടെ ഔദ്യോഗിക സാമൂഹിക മാദ്ധ്യമ പേജിൽ വന്നതോടെ നിരവധി സ്‌ഥലങ്ങളിൽ നിന്ന് കരിപ്പൂരിലേക്ക്​ സർവിസ്​ ആരംഭിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

പുതിയ സർവിസുകൾ​ തിങ്കളാഴ്‌ച മുതൽ ആരംഭിക്കുമെന്ന് കെഎസ്‌ആർടിസി അറിയിച്ചു. കോഴിക്കോട്​ നിന്നും കരിപ്പൂർ വഴി പാല​ക്കാട്ടേക്കും തിരിച്ചും രണ്ട്​ വീതം മൊത്തം നാലു സർവിസുകളാണ്​ ഉണ്ടാവുക. കോഴിക്കോട് നിന്ന് വരുന്ന ബസുകൾ 5 മിനിറ്റ് സമയം കരിപ്പൂരിൽ നിറുത്തിയിടും. പാലക്കാട് നിന്ന് കോഴിക്കോടേക്കുള്ള ബസിനും 5 മിനിറ്റ് ഇവിടെ സ്‌റ്റോപ്പ് ടൈം ഉണ്ടാകും.

സെപ്​റ്റംബർ 14ന്​ കെഎസ്‌ആർടിസി എംഡി ബിജു പ്രഭാകറിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ഈ റൂട്ടിൽ ബസ് അനുവദിക്കാൻ തീരുമാനമായത്. ലാഭകരമെങ്കിൽ കൂടുതൽ ബസ് അനുവദിക്കുന്നത് പിന്നീട് പരിഗണിക്കും. മലപ്പുറം ക്ളസ്‌റ്റർ ഓഫിസർ വിഎംഎ നാസറിനാണ്​ ഏകോപന ചുമതല.

ഈ റൂട്ടിൽ സർവിസ്​ ആരംഭിക്കണമെന്നാവശ്യപ്പെട്ട്​ പി അബ്​ദുൽ ഹമീദ്​ എംഎൽഎ ഗതാഗത മന്ത്രി ആന്റണി രാജുവിന്​ നൽകിയ നിവേദനത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ വകുപ്പ് തല പരിശോധനക്ക് ശേഷമാണ് രണ്ട് സർവിസ് നടത്താൻ തീരുമാനമായത്.

Most Read: രാജ്യദ്രോഹകുറ്റം: പുനഃപരിശോധന നടത്തുന്നുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE