കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; പിടിച്ചെടുത്തത് ഒന്നേമുക്കാൽ കിലോ സ്വർണം

By Staff Reporter, Malabar News
karippur-gold-smuggling
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. മലപ്പുറം വണ്ടൂർ സ്വദേശി മുസാഫിർ അഹ്‌മദിൽ നിന്നാണ് ഒന്നര കിലോയിലധികം സ്വർണം പിടികൂടിയത്. 93 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ഇസ്‌തിരിപ്പെട്ടിക്കുള്ളിൽ വച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. അബുദാബിയിൽ നിന്ന് ഇന്ന് പുലർച്ചെ എത്തിയ ഇയാൾ കസ്‌റ്റംസ് പരിശോധന വെട്ടിച്ച് പുറത്തിറങ്ങിയിരുന്നു.

എന്നാൽ, സ്വർണക്കടത്തിനെപ്പറ്റി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്നാണ് മുസാഫിറിനെ പോലീസ് ചോദ്യം ചെയ്‌തത്‌. ഇതിടെയാണ് സ്വർണക്കടത്ത് പുറത്തായത്. അയൺ ബോക്‌സിന്റെ ഹീറ്റിങ് കോയിലിന്റെ കേസിനകത്ത് ഇരുമ്പ് ഉരുക്കിയൊഴിച്ച് സ്വർണം കടത്താനായിരുന്നു ശ്രമം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 42ആം തവണയാണ് കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് സ്വർണം പിടികൂടുന്നത്.

Read Also: നെല്ലിയാമ്പതിയിൽ കനത്ത മഴ; ശക്‌തമായ കാറ്റിൽ മരങ്ങൾ കടപുഴകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE