മനാമ: കോവിഡ് വ്യാപനത്തിൽ ഇളവുകൾ കിട്ടാതെ അവധിക്കാലം എങ്ങനെ ചിലവഴിക്കും എന്നാലോചിച്ച് വീർപ്പുമുട്ടുന്ന കുട്ടികൾക്കും മുതിർന്നവർക്കുമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഓൺലൈൻ ഫെസ്‌റ്റ് ഒരുക്കുന്നു. ‘കെപിഎഫ് ഫാമിലി ഫെസ്‌റ്റ് 21‘ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ജൂലായ് മാസം 23ആം തീയതി ബിഎംസി ഗ്ളോബലുമായി സഹകരിച്ചാണ് നടത്തുന്നത്.
ജൂലായ് 23ന് ഉച്ചയ്‌ക്ക് ശേഷം 3 മണി മുതൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെയും, ബഹ്റൈൻ മീഡിയാസിറ്റി ഗ്ളോബലിന്റെയും ഫേസ്ബുക്ക് പേജുകൾ വഴി ഒരേ സമയം ലൈവായി സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായി.
ബഹ്റൈനിലെയും നാട്ടിലെയും പ്രമുഖർ പങ്കെടുക്കുന്ന ഉൽഘാടന ചടങ്ങോട് കൂടി പരിപാടികൾ ആരംഭിക്കുമെന്ന് കെപിഎഫ് ഭാരവാഹികളായ സുധീർ തിരുനിലത്ത് (പ്രസിഡണ്ട്), ജയേഷ് വികെ (ജനറൽ സെക്രട്ടറി), റിഷാദ് വി (ട്രഷറർ), അഭിലാഷ് (സെക്രട്ടറി എന്റർടെയൻമെന്റ്) എന്നിവർ അറിയിച്ചു.
Read Also: ബക്രീദ് അവധി ബുധനാഴ്‌ചത്തേക്ക് മാറ്റി ഉത്തരവിറങ്ങി







































