നെൻമാറ: പോത്തുണ്ടി സംയോജിത ചെക്ക്പോസ്റ്റിന്റെ നിർമാണ ഉൽഘാടനം മന്ത്രി എകെ ശശീന്ദ്രൻ ഓൺലൈൻ ആയി നിർവഹിച്ചു. 2022 മാർച്ചിന് മുമ്പ് നിർമാണം പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
നെല്ലിയാമ്പതിയുടെ പ്രവേശന കവാടമായ പോത്തുണ്ടിയിൽ വനം-വന്യജീവി വകുപ്പ് ചെക്ക്പോസ്റ്റിനോട് അനുബന്ധിച്ച് എക്സൈസ്, പോലീസ് വിഭാഗങ്ങളെയും ഉൾപ്പെടുത്തിയാണ് സംയോജിത ചെക്ക്പോസ്റ്റ് നിർമിക്കുന്നത്. 10.77 കോടി രൂപ ചിലവിൽ നബാർഡിന്റെ ആഭുമുഖ്യത്തിൽ 15 ഫോറസ്റ്റ് സ്റ്റേഷനും 14 സംയോജിത ചെക്ക്പോസ്റ്റുകളും ഇതോടനുബന്ധിച്ച് നിർമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
76.33 ലക്ഷം രൂപ ചിലവിൽ 1237 ചതുരശ്ര അടി ഗ്രൗണ്ട് ഫ്ളോറും 857 ചതുരശ്ര അടി ഒന്നാം നിലയിലുമായി ആധുനിക സൗകര്യങ്ങളോടെയാണ് ചെക്ക്പോസ്റ്റിന്റെ നിർമാണം നടക്കുന്നത്. കെ ബാബു എംഎൽഎ ശിലാഫലകം അനാഛാദനം ചെയ്തു.
Read Also: ലോക്ക്ഡൗൺ ഇളവ്; കോടതിയുടെ പരാമർശം ഏകപക്ഷീയമെന്ന് ടി നസിറുദ്ദീന്







































