ലോക്ക്‌ഡൗൺ ഇളവ്; കോടതിയുടെ പരാമർശം ഏകപക്ഷീയമെന്ന് ടി നസിറുദ്ദീന്‍

By Syndicated , Malabar News
Ajwa Travels

കോഴിക്കോട്: സംസ്‌ഥാനത്ത്‌ ലോക്ക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച വിഷയത്തിൽ അതൃപ്‌തി രേഖപ്പെടുത്തിയ സുപ്രീം കോടതിയുടെ പരാമർശം ഏകപക്ഷീയമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. സംസ്‌ഥാന സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി നസിറുദ്ദീന്‍ പറഞ്ഞു. സുപ്രീം കോടതിയുടെ പരാമർശം ഏകപക്ഷീയമാണ്. കേസിൽ വ്യാപാരികളും കക്ഷിചേരും. ബക്രീദിന്റെ പേരിൽ കച്ചവടക്കാരെ വർഗീയവൽക്കരിക്കാൻ നീക്കം നടക്കുന്നുവെന്നും ടി നസിറുദ്ദീൻ പ്രതികരിച്ചു.

ബക്രീദ് ഇളവുകൾ സംബന്ധിച്ച സർക്കാർ സത്യവാങ്മൂലത്തിന് അനുബന്ധമായി കേരളം സമർപ്പിച്ച രേഖകളിലെ വിവരങ്ങൾ അസത്യമാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇപ്പോഴത്തെ ഇളവുകൾ സ്‌ഥിതി ഗുരുതരമാക്കിയാൽ അതിന്റെ പ്രത്യാഘാതം സംസ്‌ഥാനം നേരിടേണ്ടിവരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. കാൻവാർ കേസിൽ പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണ്. സ‍ർക്കാർ നൽകിയ മൂന്ന് ദിവസത്തെ ഇളവുകൾ ഇന്ന് തീരുന്ന സ്‌ഥിതിക്ക് സർക്കാർ ഉത്തരവ് റദ്ദാക്കുന്നില്ല, നേരത്തെ ഈ ഹരജി വന്നിരുന്നെങ്കിൽ അത് ചെയ്യുമായിരുന്നു എന്നും വ്യക്‌തമാക്കിക്കൊണ്ടാണ് കോടതി ഹരജി തീർപ്പാക്കിയത്.

Read also: പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം; പ്രതികരണവുമായി എകെ ശശീന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE