കൊല്ലം: സ്‍ത്രീ പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി മന്ത്രി എകെ ശശീന്ദ്രന്‍. പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശശീന്ദ്രന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘പരാതിക്കാരിയുടെ അച്ഛൻ തന്റെ പാർടിക്കാരനാണ്. കാര്യം അന്വേഷിക്കാനാണ് വിളിച്ചത്. ആദ്യം കരുതിയത് പാർടിയിലെ പ്രശ്‌നം ആണെന്നാണ്. പീഡന പരാതിയാണെന്ന് അറിയില്ലായിരുന്നു. പാര്‍ട്ടിയിലെ പ്രശ്‌നമെന്ന നിലയ്‌ക്കാണ് ഇടപെട്ടത്, കാര്യങ്ങള്‍ അന്വേഷിക്കുക മാത്രമാണ് ചെയ്‌തത്’;- ശശീന്ദ്രന്‍ പറഞ്ഞു.
ആ സംസാരത്തോടെ വിഷയം വിട്ടെന്നും മന്ത്രി പറയുന്നു. യുഡിഎഫിന് അന്വേഷിക്കാം, വിരോധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍സിപി സംസ്‌ഥാന നിര്‍വാഹക സമിതിയംഗം ജി പത്‌മാകരനെതിരെയുള്ള സ്‍ത്രീ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചതായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്‌ദ രേഖയായിരുന്നു പുറത്തായത്.
Must Read: ‘സ്‌ഥിതി ഗുരുതരമാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടിവരും’; ബക്രീദ് ഇളവിൽ സുപ്രീം കോടതി