പോത്തുണ്ടി സംയോജിത ചെക്ക്പോസ്‌റ്റ് അടുത്ത വർഷം യാഥാർഥ്യമാകും

By Trainee Reporter, Malabar News
palakkad news
Pothundi Checkkpost
Ajwa Travels

നെൻമാറ: പോത്തുണ്ടി സംയോജിത ചെക്ക്പോസ്‌റ്റിന്റെ നിർമാണ ഉൽഘാടനം മന്ത്രി എകെ ശശീന്ദ്രൻ ഓൺലൈൻ ആയി നിർവഹിച്ചു. 2022 മാർച്ചിന് മുമ്പ് നിർമാണം പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്‌ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

നെല്ലിയാമ്പതിയുടെ പ്രവേശന കവാടമായ പോത്തുണ്ടിയിൽ വനം-വന്യജീവി വകുപ്പ് ചെക്ക്പോസ്‌റ്റിനോട് അനുബന്ധിച്ച് എക്‌സൈസ്, പോലീസ് വിഭാഗങ്ങളെയും ഉൾപ്പെടുത്തിയാണ് സംയോജിത ചെക്ക്പോസ്‌റ്റ് നിർമിക്കുന്നത്. 10.77 കോടി രൂപ ചിലവിൽ നബാർഡിന്റെ ആഭുമുഖ്യത്തിൽ 15 ഫോറസ്‌റ്റ് സ്‌റ്റേഷനും 14 സംയോജിത ചെക്ക്പോസ്‌റ്റുകളും ഇതോടനുബന്ധിച്ച് നിർമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

76.33 ലക്ഷം രൂപ ചിലവിൽ 1237 ചതുരശ്ര അടി ഗ്രൗണ്ട് ഫ്ളോറും 857 ചതുരശ്ര അടി ഒന്നാം നിലയിലുമായി ആധുനിക സൗകര്യങ്ങളോടെയാണ് ചെക്ക്പോസ്‌റ്റിന്റെ നിർമാണം നടക്കുന്നത്. കെ ബാബു എംഎൽഎ ശിലാഫലകം അനാഛാദനം ചെയ്‌തു.

Read Also: ലോക്ക്‌ഡൗൺ ഇളവ്; കോടതിയുടെ പരാമർശം ഏകപക്ഷീയമെന്ന് ടി നസിറുദ്ദീന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE