വയനാട് : ജില്ലയിലെ നെല്ലാക്കോട്ടക്ക് സമീപം തേയില തോട്ടത്തിൽ കടുവ ഇറങ്ങിയതോടെ ഭീതിയിലായി നാട്ടുകാരും തോട്ടം തൊഴിലാളികളും. ഇതോടെ നിരീക്ഷണം ശക്തമാക്കുന്നതിനായി തേയില തോട്ടത്തിന്റെ 7 ഭാഗങ്ങളിലായി വനംവകുപ്പ് ഉദ്യോഗസ്ഥർ ക്യാമറകൾ സ്ഥാപിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് തേയില തോട്ടത്തിലെ തൊഴിലാളികളുടെ പാഡിക്ക് സമീപത്ത് കൂടി കടുവ നടന്നു പോകുന്നത് കണ്ടത്. തുടർന്ന് നാട്ടുകാർ ബഹളം വച്ചതോടെ ഇത് തേയില തോട്ടത്തിൽ മറഞ്ഞു. കഴിഞ്ഞ 2 ദിവസം കൊണ്ട് 3 പശുക്കളെയാണ് ഇവിടെ നിന്നും കടുവ പിടികൂടി കൊന്നത്. തൊഴിലാളികളായ നാരായണൻ, ഗോപാൽ, സുബ്രഹ്മണ്യം എന്നിവരുടെ പശുക്കളെയാണ് കടുവ കൊന്നത്.
കൂടാതെ കഴിഞ്ഞ 19ആം തീയതി ബോസ്പുരക്കടുത്ത് നമ്പിക്കൊല്ലിയിൽ കർഷകൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു. നിലവിൽ തോട്ടത്തിൽ സ്ഥാപിച്ച ക്യാമറയിലൂടെ കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.
Read also : റെക്കോർഡ് ലാഭവുമായി ഫെഡറൽ ബാങ്കിന്റെ കുതിപ്പ്







































