റെക്കോർഡ് ലാഭവുമായി ഫെഡറൽ ബാങ്കിന്റെ കുതിപ്പ്

By Staff Reporter, Malabar News
federal-bank-news
Representational Image
Ajwa Travels

കൊച്ചി: സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഫെഡറൽ ബാങ്കിന് 1,135 കോടി രൂപയുടെ പ്രവർത്തന ലാഭം. ബാങ്കിന്റെ എക്കാലത്തെയും ഉയർന്ന പ്രവർത്തന ലാഭമാണിത്. മുൻ വർഷം ഇതേ പാദത്തിൽ 932 കോടി രൂപയായിരുന്നു പ്രവർത്തന ലാഭം.

22 ശതമാനത്തിന്റെ വർധനയാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. അതേസമയം നിഷ്‌ക്രിയ ആസ്‌തി നേരിടാനുള്ള നീക്കിയിരിപ്പ് കൂടിയതിനാൽ അറ്റാദായം 8.4 ശതമാനം കുറഞ്ഞ് 367 കോടി രൂപയായി.

മുൻവർഷം ഇത് ഇതേ പാദത്തിൽ 400 കോടിയായിരുന്നു അറ്റാദായം. മൊത്തം വരുമാനം 4005 കോടിയായി ഉയർന്നു. മൊത്തം കിട്ടാക്കടം വായ്‌പകളുടെ 3.50 ശതമാനമാണ്. ഏപ്രിൽ-ജൂൺ പാദത്തിലെ കിട്ടാക്കടം 1.23 ശതമാനമാണ്. ഇതിനായുള്ള നീക്കിയിരിപ്പ് 641 കോടിയും. മൊത്തം ബിസിനസ് 2,99,158 കോടി രൂപയിലെത്തി; 8.30 ശതമാനത്തിന്റെ വളർച്ചയാണ് ഇതിൽ ഉണ്ടായത്.

Read Also: ഒളിമ്പിക്‌സിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ; ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവിന് വെള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE