കല്യാൺ ജ്വല്ലേഴ്സിൽ നിന്ന് പുത്തൻ ബ്രാൻഡ് വരുന്നു. ‘അക്ഷയ തങ്ക മാളിഗൈ’ അഥവാ ‘എടിഎം’ ആൺ പുതിയ ബ്രാൻഡ്. തമിഴ്നാട്ടിലാണ് ജ്വല്ലേഴ്സ് എടിഎമ്മിന് തുടക്കമിടുന്നത്. തമിഴ്നാട്ടിൽ വളരെ ശക്തമായ പ്രാദേശിക സ്വർണ വിപണിയിലേക്ക് ഉപഭോക്തൃ അഭിരുചിക്കിണങ്ങിയ ആകർഷക രൂപകൽപ്പനയിലുള്ള ആഭരണങ്ങളുമായി പ്രവേശിക്കുകയാണ് ലക്ഷ്യം.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ ഉപഭോഗ സംസ്ഥാനമാണ് തമിഴ്നാട്. കല്യാൺ ജ്വല്ലേഴ്സിൽ നിന്നുള്ള മൂന്നാമത്തെ ബ്രാൻഡ് ആണ് അക്ഷയ തങ്ക മാളിഗൈ (എടിഎം). കല്യാൺ ജ്വല്ലേഴ്സ്, ഡിജിറ്റൽ ബ്രാൻഡായ കാൻഡിയർ എന്നിവയാണ് നിലവിലുള്ളവ.
കെജെജി ബ്രാൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സമ്പൂർണ ഉടമസ്ഥതയിലുള്ള ബ്രാൻഡ് അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കല്യാൺ ജ്വല്ലേഴ്സ് വ്യക്തമാക്കിയിരുന്നു.
ആദ്യ എടിഎം ഷോറൂം ചെന്നൈ ടി നഗറിലെ പനഗൽ പാർക്കിൽ ആരംഭിക്കും. 25,000 ചതുരശ്രയടി വിസ്തൃതിയിലാണ് ഷോറൂം. അടുത്ത ആറുമാസത്തിനകം സംസ്ഥാനത്ത് നാല് ഷോറൂമുകൾ കൂടി തുറക്കും. നടപ്പുവർഷം 330 കോടി രൂപയാണ് എടിഎമ്മിനായി കല്യാൺ നിക്ഷേപിക്കുക. തമിഴ് ചലച്ചിത്രതാരം ശിവകാർത്തികേയൻ ആണ് ബ്രാൻഡ് അംബാസിഡർ.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

































