ശ്രീനഗര്‍: ജമ്മു കാശ്‌മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. കുല്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്‌ച രാവിലെയാണ് സംഭവം.
പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായണ് റിപ്പോര്‍ട്ടുകള്‍. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാസേനയ്‌ക്ക് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. തുടർന്ന്
സൈന്യത്തിന്റെ പ്രത്യാക്രമണത്തിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്.
രണ്ടു ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് വിവരം. ഇവർക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ഇന്നലെ ജമ്മു കശ്‌മീരിലെ ബന്ദിപൊരയില്‍ നടന്ന ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു.
അതേസമയം ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയും നക്‌സലുകളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. സുക്‌മ ജില്ലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
Most Read: മുഴുവൻ ഹാര്‍ബറുകളും അന്താരാഷ്‍ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും; മന്ത്രി സജി ചെറിയാന്‍







































