മുഴുവൻ ഹാര്‍ബറുകളും അന്താരാഷ്‍ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും; മന്ത്രി സജി ചെറിയാന്‍

By Staff Reporter, Malabar News
saji-cheriyan
Ajwa Travels

കണ്ണൂർ: സംസ്‌ഥാനത്തെ എല്ലാ ഹാര്‍ബറുകളും അന്താരാഷ്‍ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് അറിയിച്ച് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. ഇതിന്റെ ഭാഗമായി കണ്ണൂര്‍ അഴീക്കല്‍ ഹാര്‍ബറില്‍ മാസ്‌റ്റര്‍ പ്ളാന്‍ തയ്യാറാക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ ഹാര്‍ബറുകളില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

അഴീക്കല്‍, മാപ്പിള ബേ, തലായി ഹാര്‍ബറുകളിലാണ് മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശനം നടത്തിയത്. ഹാര്‍ബറുകളുടെ നവീകരണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായായിരുന്നു സന്ദര്‍ശനം.

ഫിഷറീസ് വകുപ്പിന് കീഴില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭങ്ങള്‍ തുടങ്ങുമെന്ന് മന്ത്രി വ്യക്‌തമാക്കി. കൂടാതെ ഹാര്‍ബറുകളെ അന്താരാഷ്‍ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ അദ്ദേഹം ഫിഷറീസ് വകുപ്പിന് കീഴിലുള്ള മുഴുവൻ ഹാര്‍ബറുകളിലേയും
അടിസ്‌ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തത പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്‌തമാക്കി.

മൽസ്യ തൊഴിലാളികളുടെ ക്ഷേമത്തിനും സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 40 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന് കീഴിലും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

കൂടാതെ അഴീക്കല്‍ തുറമുഖ വികസനത്തിനായി മാസ്‌റ്റര്‍ പ്ളാന്‍ തയ്യാറാക്കുമെന്നും വാര്‍ഫ് നവീകരണം, ഐസ് പ്ളാന്റ് നിര്‍മാണം, കളിസ്‌ഥല നിര്‍മാണം, ഫിഷറീസ് സ്‌കൂളിന്റെ നവീകരണം തുടങ്ങിയവയാണ് ലക്ഷ്യമെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്‌തമാക്കി..

Most Read: ന്യൂനപക്ഷ സ്‌കോളർഷിപ്പ്; ലീഗിന്റെ നേതൃത്വത്തിൽ ഇന്ന് മുസ്‌ലിം സംഘടനകളുടെ യോഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE