ന്യൂനപക്ഷ സ്‌കോളർഷിപ്പ്; ലീഗിന്റെ നേതൃത്വത്തിൽ ഇന്ന് മുസ്‌ലിം സംഘടനകളുടെ യോഗം

By Staff Reporter, Malabar News
muslim league
Representational image
Ajwa Travels

കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നീക്കവുമായി മുസ്‌ലിം ലീഗ്. വിഷയത്തില്‍ വിവിധ മുസ്‌ലിം സംഘടനകളെ ഒന്നിപ്പിച്ച് പ്രതിഷേധം ശക്‌തമാക്കാനാണ് ലീഗിന്റെ നീക്കം. ഞായറാഴ്‌ച രാവിലെ കോഴിക്കോടാണ് വിവിധ മുസ്‌ലിം സംഘടനകളുടെ യോഗം നിശ്‌ചയിച്ചിരിക്കുന്നത്.

സച്ചാര്‍ റിപ്പോര്‍ട് പ്രകാരമുള്ള പദ്ധതികള്‍ തടസപ്പെട്ട സാഹചര്യത്തിൽ പരിഹാര നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുക എന്ന ആശയം മുന്‍നിര്‍ത്തിയാണ് യോഗം സംഘടിപ്പിക്കുന്നത്. സമസ്‌ത, ജമാഅത്തെ ഇസ്‌ലാമി, കെഎന്‍എം, ജമാഅത്ത് കൗണ്‍സില്‍ തുടങ്ങി വിവിധ മുസ്‌ലിം സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സമുദായത്തിന് മുറിവേറ്റിരിക്കുന്നു എന്നതാണ് ലീഗ് ഉയർത്തുന്ന വാദം. പൂർണമായും അര്‍ഹതപ്പെട്ട സ്‌കോളര്‍ഷിപ്പ് മുസ്‌ലിം വിഭാഗത്തിന് നഷ്‌ടപ്പെട്ടത് നിര്‍ഭാഗ്യകരമാണെന്നും, സമുദായം വിഷമഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നുമുള്ള വികാരം വിവിധ മുസ്‌ലിം സംഘടനകൾക്കും ഉണ്ട്. ഇത് സർക്കാരിന് എതിരെയുള്ള സമ്മർദ്ദമാക്കി മാറ്റാനാണ് ലീഗ് ലക്ഷ്യമിടുന്നത്.

Read Also: പണം കൊണ്ടുവന്നത് ബിജെപി നേതാക്കൾ പറഞ്ഞിട്ട്; കൊടകര കുഴൽപ്പണ കേസിൽ ധർമരാജന്റെ മൊഴി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE