കണ്ണൂർ: പേരാവൂർ ആര്യപ്പറമ്പിൽ ജാർഖണ്ഡ് സ്വദേശിനി മംമ്ത കുമാരി(20) ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകം തന്നെയെന്ന് വിദഗ്ധ പരിശോധനാ ഫലം. തലച്ചോറിൽ രക്തം കട്ടപിടിച്ചതും വാരിയെല്ലിലെ പൊട്ടലും കാലുകളിലെ ആഴത്തിലുള്ള മുറിവുമാണ് മരണ കാരണം. കേസിൽ യുവതിയോടൊപ്പം കഴിയുന്ന ആൺ സുഹൃത്തിനെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു.
ജാർഖണ്ഡ് സ്വദേശിയും എസ്റ്റേറ്റിലെ തൊഴിലാളിയുമായ യോഗീന്ദ്രയാണ് പിടിയിലായത്. യോഗീന്ദ്രയുടെ നിരന്തരമുള്ള മർദനവും പീഡനവുമാണ് മംമ്തയുടെ മരണത്തിന് കാരണമായതെന്നാണ് നിഗമനം. ഇയാൾക്കെതിരെ കൊലപാതകക്കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
ജാർഖണ്ഡ് ഗുംല ജില്ലയിലെ ഗാഗ്ര സ്വദേശിനിയായ മംമ്ത കുമാരി യോഗീന്ദ്രയുമായി പ്രണയത്തിലായിരുന്നു. രണ്ടുമാസം മുൻപാണ് യുവതി ആര്യപ്പറമ്പിൽ എത്തിയത്. തൊഴിലിടത്തിൽ നിന്ന് ഡെങ്കിപ്പനി ബാധിച്ച മംമ്ത കണ്ണൂർ ജില്ല മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാഴ്ചയിലധികം ചികിൽസയിൽ കഴിഞ്ഞിരുന്നു.
Malabar News: ‘മന്ത്രി ശിവന്‍കുട്ടി രാജിവെയ്ക്കണം’; പാലക്കാട് പ്രതിഷേധം സംഘടിപ്പിച്ച് യുവമോര്‍ച്ച









































