പാലക്കാട്: കെഎസ്ഇബി നടപ്പാക്കുന്ന സംസ്‌ഥാന സർക്കാരിന്റെ പുരപ്പുറ സൗരോർജ പദ്ധതി വഴി ചളവറ ഹയർ സെക്കണ്ടറി സ്‌കൂളിൽ 27 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കും. ഇത്തരത്തിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 90 ശതമാനവും കെഎസ്ഇബി ലൈനിലേക്ക് നൽകും. സ്‌കൂളിന്റെ 2 കോൺക്രീറ്റ് കെട്ടിടങ്ങളുടെ മട്ടുപ്പാവിൽ 200ലധികം സോളർ പാനലുകൾ സ്‌ഥാപിച്ചാണ് വൈദ്യുതി ഉൽപാദനം.
15 ലക്ഷം രൂപയാണ് പദ്ധതിക്കായി കെഎസ്ഇബി ചിലവിടുന്നത്. ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനം സ്‌കൂളിന് നൽകും. അതുകൊണ്ട് പ്രതിമാസ വൈദ്യുതി നിരക്കിൽ സ്‌കൂളിന് വലിയ ഇളവും ലഭിക്കും. കെഎസ്ഇബിക്കാണ് 25 വർഷം പദ്ധതിയുടെ പരിപാലനം.
പദ്ധതി സ്‌കൂൾ മാനേജർ കൂടിയായ ജില്ലാ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ പികെ സുധാകരൻ ഉൽഘാടനം ചെയ്‌തു. പഞ്ചായത്ത് അധ്യക്ഷൻ ഇ ചന്ദ്രബാബു ചടങ്ങിൽ അധ്യക്ഷനായി. പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ പികെ അനിൽകുമാർ, പ്രിൻസിപ്പൽ കെബി സുനിൽരാജ്, പ്രധാനാധ്യാപിക എസി രജിത, മുൻ മാനേജർമാരായ കെ വേണുഗോപാൽ, എംപി ബാലൻ, കെഎസ്ഇബി ഉദ്യോഗസ്‌ഥരായ കെ വിനീത, പി പ്രണവ് എന്നിവർ പ്രസംഗിച്ചു.
Most Read: ധനലക്ഷ്‌മി കവലയിൽ അപകടം പതിവാകുന്നു; സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യം






































