ന്യൂഡെല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നടത്തി വന്ന ഏകദിന ഉപവാസം അവസാനിപ്പിച്ചു. സഭയില്‍ കാര്‍ഷിക ബില്ല് പാസാക്കുന്നതിനിടെ പ്രതിപക്ഷ എംപിമാര്‍ അക്രമാസക്തമായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു ഹരിവംശ് ഒരു ദിവസം ഉപവാസ സമരം നടത്താന്‍ തീരുമാനിച്ചത്.
ബില്ലില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രാജ്യസഭയില്‍ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാര്‍ തിങ്കളാഴ്‌ച മുതല്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം നടത്തിയിരുന്നു. ചൊവ്വാഴ്‌ച രാവിലെ ഹരിവംശ് സിങ് ചായയുമായെത്തി. എന്നാല്‍ ചായ നിരസിച്ച് ഹരിവംശ് ഒരു കര്‍ഷ വിരുദ്ധനാണെന്ന് പ്രതിപക്ഷം പ്രതികരിച്ചു. പിന്നാലെയാണ് പാര്‍ലമെന്റില്‍ അദ്ദേഹം ഉപവാസമിരുന്നത്.
എംപിമാര്‍ക്ക് ചായ നല്‍കാന്‍ തീരുമാനിച്ച ഹരിവംശ് സിംഗിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. എളമരം കരീം, കെകെ രാഗേഷ്, ഡെറക് ഒബ്രിയാന്‍, ദോല സെന്‍, രാജീവ് സതവ്, റിപുന്‍ ബോറ, സയ്യിദ് നാസര്‍ ഹുസൈന്‍, സജ്ഞയ് സിങ് എന്നിവരെയായിരുന്നു പാര്‍ലമെന്റില്‍ നിന്നും ഒരാഴ്‌ചത്തേക്ക് സസ്‌പെൻഡ് ചെയ്‌തത്. പിന്നാലെ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം നടത്തുകയായിരുന്നു.
Read also: വാക്സിൻ ഇന്ത്യയിൽ വിൽക്കാൻ 50 ശതമാനം വിജയകരമെന്ന് തെളിയണം; ഐസിഎംആർ




































