പാലക്കാട്: പാലക്കാട്-മണ്ണൂത്തി ദേശീയപാതയിലെ കുതിരാൻ തുരങ്കം ഇന്ന് തുറക്കും. ഇന്ന് വൈകീട്ട് അഞ്ചു മണി മുതൽ തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടാനാണ് തീരുമാനം. ഉൽഘാടന ചടങ്ങുകൾ അടക്കമുള്ള ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്.
ഗതാഗത യോഗ്യമായ ഒരു തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടാനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. തുരങ്കം സന്ദർശിച്ച ദേശീയ പാതാ അതോറിറ്റി അധികൃതർ ഇന്നലെ തുരങ്കം ഗതാഗത യോഗ്യമെന്ന് ചൂണ്ടിക്കാട്ടി ദേശീയ പാത പ്രൊജക്ട് ഡയറക്ടര്‍ അനുകൂല കത്ത് കൈമാറിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മുതൽ തുരങ്കം ഗതാഗത യോഗ്യമാക്കുന്നത്. തുരങ്കത്തില്‍ മണ്ണിടിച്ചിലിന് സാധ്യതയില്ലെന്നും എല്ലാ തരത്തിലുള്ള സുരക്ഷാ നടപടികളും പാലിച്ചതായും ദേശീയ പാത പ്രൊജക്ട് ഡയറക്ടര്‍ നല്കിയ കത്തില്‍ പറയുന്നുണ്ട്.
Read Also: കടലില്‍ ശക്തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശം







































