അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ കെ.കെ.ആര്‍ ആന്‍ഡ് കമ്പനി റിലയന്‍സ് റീട്ടെയിലില്‍ 5,500 കോടി രൂപ നിക്ഷേപിക്കും. ഇതോടെ റിലയന്‍സ് റീട്ടെയിലിന്റെ മൂല്യം 4.21 ലക്ഷം കോടി രൂപയായി ഉയരും.
കെ.കെ.ആറിന് റീട്ടെയില്‍ ബിസിനസില്‍ 1.28 ശതമാനം ഉടമസ്ഥതാ അവകാശമാണ് ലഭിക്കുക. ഈ മസം തുടക്കത്തില്‍ സ്വകാര്യ ഇക്വിറ്റി നിക്ഷപകരായ സില്‍വര്‍ ലേക്ക് 7,500 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. വന്‍തോതില്‍ നിക്ഷേപം സമാഹരിച്ച് ഇ-കൊമേഴ്സ് മേഖലയിലെ കരുത്തരായ ആമസോണും ഫ്ളിപ്കാര്‍ട്ടുമായും മത്സരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ശൃംഖല, മൊത്തവ്യാപാര്യം, ഫാഷന്‍ സ്റ്റോറുകള്‍, ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റോറായ ജിയോമാര്‍ട്ട് എന്നിവ റിലയന്‍സ് റീട്ടെയിലിനു കീഴിലാണ്. ഈ മാസം ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ബിസിനസും കമ്പനി ഏറ്റെടുത്തിരുന്നു.









































