മനീഷ് മൽഹോത്രയുടെ എംഎം സ്‌റ്റൈൽസിന്റെ 40 ശതമാനം ഓഹരികളും സ്വന്തമാക്കി റിലയൻസ്

By Staff Reporter, Malabar News
reliance-acqured-40-percent-shares-of-mm-styles
എംഎം സ്‌റ്റൈൽസ് എംഡി മനീഷ് മൽഹോത്ര, റിലയൻസ് ബ്രാൻഡ്‌സ് സിഇഒ സിദ്ധാർഥ് മെഹ്ത
Ajwa Travels

മുംബൈ: റിലയൻസ് ബ്രാൻഡ്‌സ് ലിമിറ്റഡും (ആർബിഎൽ) പ്രശസ്‌ത ഡിസൈനർ മനീഷ് മൽഹോത്രയുടെ എംഎം സ്‌റ്റൈൽസ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള പുതിയ പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ കരാറിലൂടെ എംഎം സ്‌റ്റൈൽസിന്റെ 40 ശതമാനം ഓഹരികൾ റിലയൻസ് സ്വന്തമാക്കി. വസ്‌ത്രവ്യാപാര രംഗത്ത് കൂടുതൽ മുന്നേറ്റം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് റിലയൻസിന്റെ നടപടി.

മനീഷ് മൽഹോത്ര 16 വർഷം മുൻപ് ആരംഭിച്ച എംഎം സ്‌റ്റൈൽസ് ആദ്യമായാണ് പുറത്തു നിന്നുള്ള നിക്ഷേപം സ്വീകരിക്കുന്നത്. പ്രവർത്തനം തുടങ്ങിയതിന് ശേഷം മനീഷ് മൽഹോത്രയുടെ നിയന്ത്രണത്തിൽ തന്നെയായിരുന്നു കമ്പനി. അന്താരാഷ്‌ട്ര തലത്തിലേക്കുള്ള വാണിജ്യ വിപുലീകരണം, വൈവിധ്യവൽക്കരണം തുടങ്ങിയവ ലക്ഷ്യമിട്ട് കൊണ്ടാണ് റിലയൻസുമായി കരാറിൽ ഏർപ്പെടുന്നതെന്ന് അദ്ദേഹം പുറത്തുവിട്ട പ്രസ്‌താവനയിൽ വ്യക്‌തമാക്കി.

Read Also: സാഫ് കപ്പ് ഫുട്ബോൾ; ഫൈനലിൽ ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE