ഇന്ത്യയെ ഹരിത ഹൈഡ്രജൻ ഹബ്ബാക്കി മാറ്റാൻ ഒരുങ്ങി റിലയൻസ്

By Staff Reporter, Malabar News
Reliance to takeover Justdial
Representational Image
Ajwa Travels

മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനെ ഹരിത ഊർജത്തിലേക്ക് നയിക്കാനുള്ള പദ്ധതികൾ ഒരുങ്ങുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികരിൽ ഒരാളായ അംബാനി, ജനറേഷൻ പ്ളാന്റുകൾ, സോളാർ പാനലുകൾ, ഇലക്‌ട്രോലൈസറുകൾ എന്നിവയുൾപ്പെടെ പുനരുപയോഗിക്കാവുന്ന അടിസ്‌ഥാന സൗകര്യ വികസനത്തിനായി 75 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ഹരിത ഹൈഡ്രജൻ ഇന്ധന മേഖലയിൽ കൂടുതൽ നിക്ഷേപം ഇറക്കാനാണ് കമ്പനി ആലോചിക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഏറെ തടസങ്ങളും, പ്രതിസന്ധികളും നേരിടുന്ന ഇന്ത്യയുടെ മൊത്ത വൈദ്യുതി വിപണിയിലേക്ക് റിലയൻസ്, ഹരിത ഹൈഡ്രജൻ എന്ന ഭാവിയുടെ ഇന്ധനവുമായി കടന്നു വരുമെന്നാണ് അഭ്യൂഹങ്ങൾ ഉയരുന്നത്.

ഹരിത ഹൈഡ്രജൻ സമ്പദ്‌ വ്യവസ്‌ഥയുടെ മുഴുവൻ മൂല്യ ശൃംഖലയും പിടിച്ചെടുക്കാൻ റിലയൻസ് തയ്യാറെടുക്കുകയാണ്; ന്യൂഡെൽഹി ആസ്‌ഥാനമായുള്ള പ്രമുഖ എനർജി കൺസൾട്ടൻസി സ്‌ഥാപനത്തിലെ മുതിർന്ന ഉദ്യോഗസ്‌ഥൻ പറഞ്ഞു.

കാർബൺ രഹിത ഇന്ധനമെന്ന ആഗോള ലക്ഷ്യത്തിലേക്കുള്ള ഏറ്റവും സുപ്രധാന ചുവടുവെപ്പുകളിൽ ഒന്നാണ് ഹരിത ഹൈഡ്രജൻ ഉപയോഗത്തിലേക്ക് മാറുകയെന്നത്. നിരവധി പഠനങ്ങളാണ് ഈ വിഷയത്തിൽ നടന്ന് കൊണ്ടിരിക്കുന്നത്. പരമ്പരാഗത ഊർജ സ്രോതസുകളായ കൽക്കരി, ഫോസിൽ ഇന്ധനങ്ങൾ എന്നിവ ആഗോള താപത്തിന് കാരണമാകുന്ന ഘട്ടത്തിൽ ഹരിത ഹൈഡ്രജൻ ഉപയോഗത്തിന് പ്രസക്‌തി ഏറെയാണ്.

Read Also: അണ്ടർ-19 ലോകകപ്പ്; ബംഗ്ളാദേശിനെ തകർത്ത് ഇന്ത്യ സെമിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE