സ്‌റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ദിനം; മഅ്ദിന്‍ അക്കാദമിയില്‍ ആചരിച്ചു

By Desk Reporter, Malabar News
Student's Police Cadet Day; Celebrated at Ma'din Academy
Ajwa Travels

മലപ്പുറം: മഅ്ദിന്‍ പബ്‌ളിക്‌ സ്‌കൂള്‍ എസ്‌പിസി യൂണിറ്റിന്റെ കീഴില്‍ സ്‌റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ദിനാചരണം നടത്തി. മലപ്പുറം സബ് ഇൻസ്‌പെക്‌ടർ അമീറലി പതാക ഉയര്‍ത്തി. ദിനാചരണത്തിന്റെ ഭാഗമായ ഓര്‍മ മരം പദ്ധതിക്ക് വൃക്ഷത്തൈ നടലിനും അദ്ദേഹം നേതൃത്വം നല്‍കി.

88 സ്‌റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ അവരുടെ വീടുകളില്‍ വൃക്ഷത്തൈകള്‍ നട്ടു കൊണ്ട് പദ്ധതിയുടെ ഭാഗമായി. ചിത്ര രചന, ഉപന്യാസ മൽസരം, ക്വിസ് മൽസരം എന്നിവ സംഘടിപ്പിച്ചു. പരിപാടിക്ക് മലപ്പുറം സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ്, മഅ്ദിന്‍ അക്കാദമിക് ഡയറക്‌ടർ നൗഫല്‍ കോഡൂര്‍, സ്‌കൂള്‍ പ്രിന്‍സിപ്പൾ സൈതലവി കോയ, മാനേജര്‍ അബ്‌ദുറഹിമാന്‍ ചെമ്മങ്കടവ്, സിപിഒ നിയാസ്, എസിപിഒ ഷേര്‍ഷ എന്നിവര്‍ പ്രസംഗിച്ചു.

Most Read: ലാവ്‌ലിൻ കേസ്; ഓഗസ്‌റ്റ് 10ന് സുപ്രീം കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE