
മലപ്പുറം: ജില്ലയിലെ കുറുവ വില്ലേജിൽ സംഘകൃഷിക്ക് എസ്‌വൈഎസ്‍ തുടക്കം കുറിച്ചു. എസ്‌വൈഎസിന്റെ പോഷകഘടകമായ സാമൂഹികം ഡയറക്‌ടറേറ്റിന് കീഴില്‍ സംസ്‌ഥാന വ്യാപകമായി നടന്ന് വരുന്ന സാമൂഹിക ദൗത്യമാണ് സംഘകൃഷി.
‘കൃഷി ഒരു സംസ്‌കാരമായി തിരിച്ചു വരണമെന്നും നട്ട വൃക്ഷത്തൈകളുടെ പരിപാലനം മനുഷ്യന്റെ കടമയാണെന്നും‘ പരിപാടി ഉൽഘാടനം ചെയ്‌ത് സംസാരിക്കവേ എസ്‌വൈഎസ്‍ സ്‌റ്റേറ്റ് സാമൂഹികം പ്രസിഡണ്ട് സ്വാദിഖ് സഖാഫി പെരിന്താറ്റിരി പറഞ്ഞു. ഓക്‌സിജന്റെ പ്രസക്‌തി വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാ വീടുകളും ഹരിതാഭമാക്കണമെന്നും കാര്‍ഷിക സ്വയം പര്യാപ്‌തക്കായി അടുക്കളത്തോട്ടങ്ങള്‍ നിര്‍മിക്കണമെന്നും ഇദ്ദേഹം ഓർമപ്പെടുത്തി.
എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ഫിനാന്‍സ് സെക്രട്ടറി അബ്‌ദുറഹീം മാസ്‌റ്റർ കരുവള്ളി, കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ സെക്രട്ടറി മുഹമ്മദ് സഖാഫി, എസ്‌വൈഎസ്‍ മലപ്പുറം സോണ്‍ സെക്രട്ടറി സിദ്ദീഖ് മുസ്‌ലിയാര്‍, എസ്‌വൈഎസ്‍ സോണ്‍ സാമൂഹികം സെക്രട്ടറി ശിഹാബ് ചെറുകുളമ്പ്, എസ്‌വൈഎസ്‍ കുറുവ സര്‍ക്കിള്‍ പ്രസിഡണ്ട് സ്വാദിഖ് സഖാഫി ജനറല്‍ സെക്രട്ടറി അന്‍വര്‍ അഹ്‌സനി എന്നിവര്‍ സംഘകൃഷി ഉൽഘാടന പരിപാടിക്ക് നേതൃത്വം നല്‍കി.
Most Read: പ്രധാനമന്ത്രിയുടെ ഉപദേശകൻ അമർജീത് സിൻഹ രാജിവെച്ചു




































