കോട്ടയം: മണർകാട് പതിനാല് വയസുകാരി പീഡനത്തിനിരയായി. മധ്യവയസ്‌കൻ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. സംഭവത്തിൽ മണർകാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രണ്ട് ദിവസം മുൻപ് പാമ്പാടിയിലെ ആശുപത്രിയിൽ വയറു വേദനയ്‌ക്കായി ചികിൽസ തേടി എത്തിയതാണ് കുട്ടി. തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടി മൂന്ന് മാസം ഗർഭിണിയാണെന്ന് തിരിച്ചറിയുകയായിരുന്നു. ഉടൻ കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ ഗർഭസ്‌ഥ ശിശു മരിച്ചു.
Also Read: ഇരട്ട സഹോദരങ്ങളുടെ ആത്‍മഹത്യ; അർബൻ സഹകരണ ബാങ്കിനെതിരെ അന്വേഷണം







































