മനാമ: കോവിഡ് വ്യാപനം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ റെഡ് ലിസ്‌റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളുടെ പട്ടിക പുതുക്കി ബഹ്‌റൈൻ. പുതുക്കിയ പട്ടികയിലും ഇന്ത്യ റെഡ് ലിസ്‌റ്റിൽ തന്നെ തുടരുകയാണ്. ഇന്ത്യ ഉൾപ്പടെ 25 രാജ്യങ്ങളാണ് നിലവിൽ ബഹ്‌റൈന്റെ റെഡ് ലിസ്‌റ്റിൽ ഉൾപ്പെടുന്നത്.
ജോർജിയ, യുക്രയ്ൻ, മലാവി എന്നീ രാജ്യങ്ങളെയാണ് ബഹ്‌റൈൻ പുതുതായി റെഡ് ലിസ്‌റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിയന്ത്രണങ്ങളുടെ ഭാഗമായി സ്വദേശികളും, ബഹ്‌റൈനിൽ സ്‌ഥിരതാമസ വിസ ഉള്ളവരും ഒഴികെ റെഡ് ലിസ്‌റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്കും, ഈ രാജ്യങ്ങളിൽ 14 ദിവസങ്ങൾക്കുള്ളിൽ യാത്ര ചെയ്‌തവർക്കും ബഹ്‌റൈനിൽ പ്രവേശനം ഉണ്ടാകില്ല.
നിലവിൽ ബഹ്റൈനിലേക്ക് യാത്രാനുമതി ഉള്ള ആളുകൾ 48 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധനയുടെ ക്യുആർ കോഡുള്ള ഫലം കയ്യിൽ കരുതണം. കൂടാതെ ബഹ്‌റൈനിൽ എത്തിയ ഉടനെയും, 10 ദിവസങ്ങൾക്ക് ശേഷവും പിസിആർ പരിശോധന നടത്തുകയും വേണം. ഈ പരിശോധനകൾക്കുള്ള നിശ്‌ചിത ഫീസ് ബഹ്‌റൈൻ വിമാനത്താവളത്തിൽ പണമായോ, BeAware Bahrain എന്ന ആപ്പ് വഴി ഓൺലൈനായോ മുൻകൂട്ടി അടക്കണം.
Read also : പ്ളസ് വൺ പ്രവേശനം; ജില്ലയിൽ സീറ്റ് വർധിപ്പിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്







































