പ്ളസ് വൺ പ്രവേശനം; ജില്ലയിൽ സീറ്റ് വർധിപ്പിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

By Desk Reporter, Malabar News
working hours; The Education Minister will hold discussions with the teachers' unions today
Ajwa Travels

വയനാട്: പ്ളസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയ ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മുഴുവൻ വിദ്യാർഥികളുടെയും തുടർപഠനം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അതിനാവശ്യമായ സീറ്റുകൾ വർധിപ്പിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. പട്ടിക വർഗ വിദ്യാർഥികളുടെ പ്ളസ് വൺ പ്രവേശനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നൽകിയ നിവേദനത്തെ തുടർന്നാണ് ഉറപ്പ് ലഭിച്ചതെന്ന് ഡിവൈഎഫ്ഐ ഭാരവാഹികൾ അറിയിച്ചു.

ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് പുതിയ സീറ്റുകളും ബാച്ചുകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ നിവേദനം നൽകിയത്. പട്ടിക വർഗ വിദ്യാർഥികൾ ഉൾപ്പടെയുള്ളവരുടെ ഉപരിപഠന സാധ്യതകളെക്കുറിച്ചും നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ പ്രവർത്തകരുടെ യോഗം നടത്തിയിരുന്നു. ഇതിലെ നിർദ്ദേശങ്ങളടങ്ങിയ നിവേദനമാണ് മന്ത്രിക്ക് കൈമാറിയത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, പ്രസിഡണ്ട് കെഎം ഫ്രാൻസിസ് എന്നിവരാണ് നിവേദനം നൽകിയത്.

Most Read:  ജില്ലയിലെ ആദ്യ സൈക്ളോണ്‍ ഷെല്‍ട്ടര്‍ അഴീക്കോട് ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE