കാസർഗോഡ്: വിദ്യാർഥിനിയെ പീഡിപ്പിച്ച് ഫോട്ടോകൾ പകർത്തിയ അധ്യാപകൻ അറസ്റ്റിൽ. സുബ്രമഹ്ണ്യയിലെ ഹൈസ്കൂൾ അധ്യാപകൻ റായ്ച്ചൂർ സ്വദേശി ഗുരുരാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ, വിദ്യാർഥിനിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് കുട്ടിയുടെ നഗ്ന ഫോട്ടോകൾ പകർത്തുകയുമാണ് ചെയ്തത്. ഈ ഫോട്ടോകൾ കാണിച്ച് ഇയാൾ കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടെന്നാണ് പരാതി. പണം നൽകിയില്ലെങ്കിൽ ഫോട്ടോകൾ പുറത്തുവിടുമെന്നായിരുന്നു ഭീഷണി.
അധ്യാപകന്റെ ഭീഷണി സഹിക്കാതെയാണ് പെൺകുട്ടി വീട്ടിൽ വിവരമറിയിച്ചത്. തുടർന്ന് കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അധ്യാപകനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Read Also: മകൾക്കൊപ്പമുള്ള കശ്മീർ യാത്ര; അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്





































