മകൾക്കൊപ്പമുള്ള കശ്‌മീർ യാത്ര; അധ്യാപികയ്‌ക്ക് കാരണം കാണിക്കൽ നോട്ടീസ്

By Trainee Reporter, Malabar News
Aneesha
Ajwa Travels

പയ്യന്നൂർ: മകൾക്കൊപ്പം ബുള്ളറ്റിൽ കശ്‌മീർ യാത്ര നടത്തിയ അധ്യാപികയ്‌ക്ക് ഷോക്കോസ് (കാരണം കാണിക്കൽ) നോട്ടീസ്. കാനായി നോർത്ത് യുപി സ്‌കൂളിലെ അധ്യാപിക കെ അനീഷയ്‌ക്കാണ് വിദ്യാഭ്യാസ വകുപ്പ് പ്രധാന അധ്യാപിക വഴി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബോധ്യപെടുത്താനുണ്ടെങ്കിൽ രണ്ട് ദിവസത്തിനകം രേഖമൂലം അറിയിക്കണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.

സർവീസ് റൂൾ അനുസരിച്ച് സംസ്‌ഥാനം വിട്ടുപോകുന്നതിൽ വകുപ്പുകളിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്. എന്നാൽ, അധ്യാപിക അനുമതി വാങ്ങിയില്ലെന്നും, യാത്ര കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അധ്യാപികയുടെയും മകളുടെയും യാത്ര സംബന്ധിച്ചുള്ള വാർത്ത മാദ്ധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു.

എന്നാൽ, അധ്യാപിക യാത്രയിൽ ആയതിനാൽ പ്രധാന അധ്യാപികയ്‌ക്ക് നോട്ടീസ് ഇവരുടെ കൈവശം നൽകാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയ അധ്യാപിക ക്വാറന്റെയ്‌നിലാണ്. കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയതിനാൽ അടുത്ത ദിവസം തന്നെ സ്‌കൂളിൽ ചെന്ന് നോട്ടീസ് കൈപ്പറ്റുമെന്നാണ് വിവരം. എന്നാൽ, നടപടി ക്രമത്തിന്റെ ഭാഗമായി മാത്രമാണ് നോട്ടീസ് അയച്ചതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.

Read Also: 13 വയസുകാരിയെ പീഡിപ്പിച്ച കേസ്; മാതാപിതാക്കൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE