13 വയസുകാരിയെ പീഡിപ്പിച്ച കേസ്; മാതാപിതാക്കൾ അറസ്‌റ്റിൽ

By Desk Reporter, Malabar News
child-abuse-in malappuram
Representational Image
Ajwa Travels

കാസർഗോഡ്: ജില്ലയിലെ ഉളിയത്തടുക്കയിൽ 13 വയസുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവും പിതാവും അറസ്‌റ്റിൽ. പീഡന വിവരം മറച്ചു വെച്ചതിനാണ് അറസ്‌റ്റ്. കേസിൽ പ്രതികളായ ഒൻപത് പേരെ പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 11 ആയി.

സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ ഒൻപത് കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. ജൂൺ 26ന് ആണ് കേസിൽ ആദ്യ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്‌. കേസിലെ പ്രതികളിലൊരാളായ അബ്ബാസ് പെൺകുട്ടിയെ റഹ്‌മത്ത് നഗറിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് ആദ്യം രജിസ്‌റ്റർ ചെയ്‌ത കേസ്.

തുടർന്ന് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പല തവണയായി നിരവധി പേർ പീഡിപ്പിച്ചിട്ടുണ്ടെന്ന് തെളിഞ്ഞത്. കേസിലെ പ്രതിയായ അബ്ബാസിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.

Most Read:  കോഴിക്കോട് ബീച്ച് തുറക്കുന്ന കാര്യത്തിൽ ഔദ്യോഗിക ഉത്തരവായില്ല; സന്ദർശകരെ ഒഴിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE