മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അണുനശീകരണ ടണല്‍ സ്ഥാപിച്ചു. പാര്‍ക്കോ ഗ്രൂപ്പ് ചെയര്‍മാന്‍ പി.പി അബൂബക്കറിന്റെ നേതൃത്വത്തിലാണ് അണുനശീകരണ ടണല്‍ കൈമാറിയത്. ഉദ്ഘാടനം കിയാല്‍ എംഡി വി.തുളസീദാസ് നിര്‍വഹിച്ചു.
പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ദില്‍ഷാദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പാര്‍ക്കോ മാനേജര്‍ അനൂപ് ചാക്കോ, കിയാല്‍ ഓപ്പറേഷന്‍ ഹെഡ് രാജേഷ് പൊതുവാള്‍, സീനിയര്‍ മാനേജര്‍ ടി.അജയകുമാര്‍, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ മണിയറ വേലായുധന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.റൂബിന്‍, ഫയര്‍ ഓഫീസ് ഹെഡ് ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു. യാത്രക്കാര്‍ക്ക് അണുവിമുക്ത സുരക്ഷിത യാത്ര എന്ന ലക്ഷ്യത്തോടെയാണ് അണുനശീകരണ ടണല്‍ സ്ഥാപിച്ചത്.
Malabar News: കോവിഡ് പ്രതിരോധത്തിന് ആയുഷ് മരുന്നുകള്‍ പ്രയോജനപ്പെടുത്തണം; മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ്







































