പാലക്കാട്: നാട്ടുകല്ലിൽ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. നാട്ടുകല്‍ തള്ളച്ചിറ പള്ളിക്കു സമീപമുള്ള മരത്തിന്റെ ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
രാവിലെ 11 മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകല്‍ പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തു നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ കാണാതായവരെ പറ്റിയുള്ള അന്വേഷണമാണ് ആരംഭിച്ചിട്ടുള്ളത്.
Also Read: സർക്കാരിന് തിരിച്ചടി; ഇഡിക്കെതിരായ അന്വേഷണത്തിന് ഇടക്കാല സ്‌റ്റേ








































