കേരള മുൻ ടെന്നീസ് താരം തൻവി ഭട്ട് ആത്‍മഹത്യ ചെയ്‌തു

By News Desk, Malabar News
Ajwa Travels

ദുബായ്: മുൻ കേരള ടെന്നീസ് ​ താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തൻവി ഭട്ട് (21)​ ദുബായിൽ ആത്​മഹത്യ ചെയ്​തു. 2012ൽ ദോഹയിൽ നടന്ന അണ്ടർ 14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയിരുന്നു.

നിരവധി ദേശീയ, സംസ്​ഥാന ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയ തൻവി പരിക്കേറ്റതിനെ തുടർന്ന്​ ടെന്നീസ്​ ലോകത്ത്​ നിന്ന്​ പിൻമാറിയിരുന്നു. മുട്ടുകാലിനേറ്റ പരിക്കിനെ തുടർന്ന്​ രണ്ട്​ തവണ ശസ്‌ത്രക്രിയക്ക്​ വിധേയയായി. 17ആം വയസിൽ നട്ടെല്ലിനെ കൂടി ബാധിച്ചതോടെ ടെന്നീസ് ​ ലോകത്ത്​ നിന്ന്​ പൂർണമായും പിൻമാറി. ഇതേതുടർന്ന്​ മാനസികമായി ബുദ്ധിമുട്ട്​ നേരിട്ടിരുന്നു. ദുബായ് ഹെരിയറ്റ്​ വാട്ട്​ ആൻഡ്​ മിഡിൽസെക്​സ്​ കോളജിലെ സൈക്കോളജി വിദ്യാർഥിനിയായിരുന്നു. പിതാവ്​ ഡോ.സഞ്​ജയ്​ ഭട്ടും മാതാവ്​ ലൈലാനും സഹോദരൻ ആദിത്യയും മുൻ കേരള താരങ്ങളാണ്​. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

Also Read: ട്രാൻസ്‌ജെൻഡര്‍ പഠിതാക്കള്‍ക്ക് സ്‌കോളര്‍ഷിപ് നൽകി സംസ്‌ഥാന സാക്ഷരതാ മിഷന്‍; രാജ്യത്താദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE