കൽപ്പറ്റ: വയനാട് ജില്ലയിൽ മെഗാ വാക്സിനേഷൻ ഡ്രൈവിന് തുടക്കമായി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന വാക്സിനേഷൻ ഡ്രൈവിന്റെ ആദ്യ ദിനമായ ഇന്നലെ 19,000 പേരാണ് വാക്സിൻ സ്വീകരിച്ചത്. 18 വയസ് കഴിഞ്ഞ എല്ലാവർക്കും ആദ്യഡോസ് വാക്സിൻ എന്ന ലക്ഷ്യവുമായാണ് വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നത്. ഇതിനായി ജില്ലയിൽ നൂറിൽപ്പരം വാക്സിനേഷൻ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
വാക്സിൻ വിതരണം പൂർത്തിയാവുന്നതോടെ സമ്പൂർണ വാക്സിനേഷൻ ജില്ല എന്ന ദേശീയ അംഗീകാരവും വയനാടിനെ തേടിയെത്തും. അതിഥി തൊഴിലാളികൾ, വ്യപാരി വ്യവസായികൾ, തോട്ടം തൊഴിലാളികൾ എന്നിവർക്കായി മൂന്ന് താലൂക്കുകളിലായി പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
സ്വകാര്യ ആശുപത്രികൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് വാക്സിനേഷൻ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഓരോ പഞ്ചായത്തുകളിലും കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, ജില്ലയിൽ വാക്സിനേഷൻ ഡ്രൈവ് ഇന്നും തുടരും.
Read Also: വിവിധ മോഷണ കേസുകളിലെ പ്രതി 22 വർഷത്തിന് ശേഷം പോലീസ് പിടിയിൽ






































