അഞ്ചുതെങ്ങിൽ മൽസ്യ തൊഴിലാളികളുടെ പ്രതിഷേധ സമരം; തീരദേശപാത ഉപരോധിച്ചു

By News Desk, Malabar News
A young man died after his canoe overturned in Kozhikode's Mavoor
Representational Image
Ajwa Travels

തിരുവനന്തപുരം: മൽസ്യ തൊഴിലാളിക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് തീരദേശ നിവാസികളുടെ തുറമുടക്കി സമരം. അഞ്ചുതെങ്ങിൽ റോഡുപരോധിച്ച മൽസ്യ തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി.

ഇന്ന് മൽസ്യ ബന്ധനവും വിപണനവും നിർത്തി വെച്ചു. വിവിധ കേന്ദ്രങ്ങളിൽ നിന്ന് ജാഥയായി മൽസ്യ തൊഴിലാളികൾ അഞ്ചുതെങ്ങ് ജംഗ്ഷനിലേക്ക് എത്തി. ആക്ഷൻ കൗൺസിൽ കൺവീനർ ഫാദർ ലൂസിയാൻ തോമസ് സമരം ഉൽഘാടനം ചെയ്‌തു.

നഗരസഭാ ജീവനക്കാർക്കെതിരെ നടപടിയെടുക്കും വരെ ശക്‌തമായ സമരം നടത്തുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. ഇന്നലെ തീരദേശത്ത് മനുഷ്യച്ചങ്ങലയും മൽസ്യ തൊഴിലാളികൾ സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞയാഴ്‌ചയാണ് അവനവൻചേരിയിൽ മൽസ്യക്കച്ചവടം നടത്തുകയായിരുന്ന അൽഫോൺസയുടെ മൽസ്യം ആറ്റിങ്ങൽ നഗരസഭാ ജീവനക്കാർ തട്ടിത്തെറിപ്പിച്ചത്. ജീവനക്കാരെ ന്യായീകരിച്ച നഗരസഭ, ഇതുവരെയും അവർക്കെതിരെ നടപടി എടുത്തിട്ടില്ല.

Read Also: ജ്വല്ലറി തട്ടിപ്പ്; എംസി കമറുദ്ദീന്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE