തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നടന്ന മുക്കുപണ്ട പണയത്തട്ടിപ്പ് കേസില്‍ അന്വേഷണ സംഘം വിപുലീകരിച്ചു. തളിപ്പറമ്പ് ഡിവൈഎസ്‌പി ടികെ രത്‌നകുമാറിന്റെയും ഇന്‍സ്‌പെക്‌ടര്‍ എവി ദിനേശന്റെയും മേല്‍നോട്ടത്തിലാണ് അന്വേഷണം. തളിപ്പറമ്പ് എസ്ഐ സഞ്‌ജയ് കുമാര്‍, പയ്യാവൂര്‍ എസ്ഐ ഗണേശന്‍, സിപിഒമാരായ ഗിരീശന്‍, അഷ്‌റഫ്, സുനിത എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
എസ്‌ഐ സഞ്‌ജയ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ബാങ്കിലെത്തി ജീവനക്കാരെ ചോദ്യം ചെയ്‌തിരുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് ചെന്നൈ ഓഫിസില്‍ നിന്നുള്ള ഉദ്യോഗസ്‌ഥർ നടത്തുന്ന ഓഡിറ്റിങ്ങ് പൂര്‍ത്തിയായാല്‍ മാത്രമേ തട്ടിപ്പിന്റെ വ്യാപ്‌തി വ്യക്‌തമായി മനസിലാകുകയുളളു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പോലീസിന് ലഭിക്കുന്നതിനും ഈ പരിശോധന പൂര്‍ത്തിയാകണം എന്നാണ് റിപ്പോർട്.
Read also: മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്‌കാരം; കേരളത്തിൽ നിന്നും 3 അധ്യാപകർ







































