ഒക്‌ടോബർ 1 മുതൽ ഈ രണ്ട് ബാങ്കുകളുടെ ചെക്കുകൾ അസാധുവാകും; മുന്നറിയിപ്പ്

By Staff Reporter, Malabar News
punjab-national-bank
Ajwa Travels

ന്യൂഡെൽഹി: ചെക്ക് ബുക്ക് സംബന്ധിച്ച് അക്കൗണ്ട് ഉടമകൾക്ക് നിർണായക അറിയിപ്പുമായി പഞ്ചാബ് നാഷണൽ ബാങ്ക്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ ബാങ്കുകൾ 2020 ഏപ്രിലിൽ പിഎൻബിയിൽ ലയിച്ചിരുന്നു. ഈ രണ്ട് ബാങ്കുകളുടെ ചെക്ക് ബുക്കുകൾ ഒക്‌ടോബർ ഒന്ന് മുതൽ അസാധുവാകും എന്നാണ് പിഎൻബി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

ഒക്‌ടോബർ ഒന്ന് മുതൽ ഇവയുടെ പഴയ ചെക്കുകൾ അസാധുവാകും എന്നതിനാൽ ഇടപാട് തടസപ്പെടാതിരിക്കാൻ എത്രയും പെട്ടെന്ന് പുതിയ ഐഎഫ്‌എസ്‌സി, എംഐസിആർ കോഡുകൾ അടങ്ങിയ ചെക്ക് ബുക്കുകൾ കൈപ്പറ്റണമെന്ന് ബാങ്ക് അറിയിച്ചു. എടിഎം, ഇന്റർനെറ്റ് ബാങ്കിങ്, പിഎൻബി വൺ എന്നിവയിലൂടെ പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കാം. കൂടാതെ കോൾ സെന്റർ മുഖേനയും ചെക്ക് ബുക്ക് ആവശ്യപ്പെടാം.

Read Also: എസ്ബിഐക്ക് സമാനമായ നാല് ബാങ്കുകൾ കൂടി രാജ്യത്ത് വേണം; നിർമലാ സീതാരാമൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE