വട്ടംകുളം: കാൽനൂറ്റാണ്ട് മുൻപ് വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് എരുവപ്രക്കുന്നിലെ റോഡരികിൽ നിർമിച്ച പൊതുകിണർ സ്വകാര്യവ്യക്തി കയ്യേറി മതിൽ കെട്ടിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാർച്ചും ധർണയും നടത്തി.
തദ്ദേശീയരായ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണർ വർഷങ്ങൾക്കുമുൻപ് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു. പഞ്ചായത്തിന്റെ പൊതുകിണർ സ്വകാര്യ വ്യക്തിയിൽ നിന്ന് ഏറ്റെടുത്ത് തദ്ദേശീയർക്ക് കുടിവെള്ളത്തിന് ഉപയോഗിക്കാൻ വിട്ടുകൊടുക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
മണ്ഡലം പ്രസിഡണ്ട് എംഎ നജീബ് ഉൽഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് കെ കുഞ്ഞൻ അധ്യക്ഷനായി. ഇഎം ഷൗക്കത്തലി, ബഷീർ അണ്ണക്കമ്പാട്, എവി ഷറഫുദ്ദീൻ, പിഎൻ സുബ്രഹ്മണ്യൻ, ശശി പരിയപ്പുറം എന്നിവർ പ്രസംഗിച്ചു.
Also Read: കൊച്ചിയിൽ മയക്കുമരുന്നുമായി പിടിയിലായത് വൻ സംഘം; കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എക്സൈസ്


































