കൊച്ചിയിൽ മയക്കുമരുന്നുമായി പിടിയിലായത് വൻ സംഘം; കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് എക്‌സൈസ്

By News Desk, Malabar News
DRUG SEIZED
Ajwa Travels

കൊച്ചി: പതിനൊന്ന് കോടി രൂപയുടെ മയക്കുമരുന്നുമായി പിടിയിലായ 5 അംഗ സംഘം കേരളത്തിലേക്ക് കിലോ കണക്കിന് മയക്കുമരുന്ന് എത്തിച്ചതായി എക്‌സൈസ്. ചെന്നൈയിൽ നിന്നാണ് എംഡിഎംഎ അടക്കമുള്ള മാരക മയക്കുമരുന്ന് എത്തിച്ചതെനാണ് പ്രതികളുടെ മൊഴി.

കഴിഞ്ഞ ദിവസം കാക്കനാട്ടെ സ്വകാര്യ ടൂറിസ്‌റ്റ് ഹോമിൽ നിന്നാണ് എക്‌സൈസ്, കസ്‌റ്റംസ് സംയുക്‌ത ഓപ്പറേഷനിൽ അഞ്ചംഗ സംഘം പിടിയിലായത്. പ്രതികളുടെ കാറിലും താമസ സ്‌ഥലത്തും രണ്ട് തവണയായി നടത്തിയ റെയ്‌ഡിൽ ഒന്നേകാൽ കിലോ എംഡിഎംഎയും കണ്ടെത്തിയിരുന്നു.

പിടികൂടിയ മയക്കുമരുന്ന് ചെന്നൈയിൽ നിന്നാണ് എത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകി. മൂന്ന് തവണ ഇതിനായി ചെന്നൈയിൽ പോയി വന്നിട്ടുണ്ടെന്ന വിവരവും ലഭിച്ചു. മുൻപ് എത്തിച്ചവയെല്ലാം കൊച്ചിയിലും പരിസരങ്ങളിലും ഇടനിലക്കാർ വഴി വിറ്റു. ഇതിന് കൂട്ടുനിന്ന ഒരാളെക്കുറിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

പരിശോധന മറികടക്കാൻ സംഘം കൊണ്ടുവന്ന വിദേശയിനം നായ്‌ക്കളെ എക്‌സൈസ് ബന്ധുക്കൾക്ക് കൈമാറി. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് എക്‌സൈസ് കോടതിയെ സീമപിച്ചിട്ടുണ്ട്. 24ന് ഹരജി കോടതി പരിഗണിക്കും, കേരളത്തിൽ വൻതോതിൽ എംഡിഎംഎ എത്തിച്ച സംഘമാണ് പിടിയിലായതെന്ന് എക്‌സൈസ്‌ വ്യക്‌തമാക്കുന്നുണ്ട്.

Read Also: ‘അഫ്‌ഗാനിലേത് ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യം’; ജോ ബൈഡൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE