തൃശൂർ: തിരുവോണ ദിനത്തിൽ കൊലക്കളമായി മാറി തൃശൂർ. രണ്ട് കൊലപാതകങ്ങളാണ് ഇന്ന് ജില്ലയിൽ നടന്നത്. കീഴ്ത്താണിയിൽ യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ചെന്ത്രാപ്പിന്നിയിലും കൊലപാതകം നടന്നു. മധ്യവയസ്കനെ കുത്തിക്കൊല്ലുകയായിരുന്നു.
കണ്ണംപുള്ളിപ്പുറം സ്വദേശി സുരേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനൂപ് എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് സുരേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
അതേസമയം, കീഴ്ത്താണിയിൽ വീട്ടുവാടകയെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെയാണ് മനപ്പടി സ്വദേശി സൂരജ് എന്ന യുവാവ് മർദ്ദനമേറ്റ് മരിച്ചത്. സംഭവത്തിൽ മൂന്ന് പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തെന്നാണ് സൂചന.
Also Read: സുപ്രീം കോടതിക്ക് മുന്നിൽ ഭാര്യയ്ക്കൊപ്പം തീകൊളുത്തി; യുവാവ് മരിച്ചു







































