പരിസ്ഥിതി ലോല മേഖലകളുടെ നിര്‍ണയം; കരട് വിജ്ഞാപനത്തിന്റെ കാലാവധി നീട്ടും

By News Desk, Malabar News
MalabarNews_western ghats
Ajwa Travels

ന്യൂഡെല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പശ്ചിമ ഘട്ടത്തിലെ ഇ.എസ്.എ (പരിസ്ഥിതി ലോല) പ്രദേശങ്ങള്‍ നിജപ്പെടുത്തിയുള്ള കരടു വിജ്ഞാപനത്തന്റെ കാലാവധി രണ്ടുമാസം കൂടി നീട്ടുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചതായി ഡീന്‍കുര്യാക്കോസ് എം.പി. ഇതോടെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കലും നീളും.

കോവിഡ് പശ്ചാത്തലത്തില്‍ പരിസ്ഥിതി (സംരക്ഷണ) ഭേദഗതി ചട്ടങ്ങള്‍ പ്രകാരം നിലവിലുള്ള എല്ലാ വിജ്ഞാപനങ്ങളുടെയും കാലാവധി നീട്ടാനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം. അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. ഈ മാസം 26 ന് കരട് വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കാന്‍ ഇരിക്കെയാണ് കാലാവധി ദീര്‍ഘിപ്പിക്കുന്നത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 23 മുതല്‍ മേയ് 31 വരെയുള്ള കാലാവധി വനം- പരിസ്ഥിതി വകുപ്പിന്റെ വിജ്ഞാപനങ്ങളില്‍ കണക്കിലെടുക്കില്ലെന്ന ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള കരട് വിജ്ഞാപനത്തിന്റെ കാലാവധി 67 ദിവസം കൂടി നീളുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് പരിസ്ഥിതി ലോല മേഖലകള്‍ പ്രഖ്യാപിച്ചതില്‍, കാര്‍ഷിക മേഖല അടക്കം ബഫര്‍സോണ്‍ (പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍) പരിധിയില്‍ വന്നത് തിരുത്തണമെന്ന് ഡീന്‍ കുര്യാക്കാസ് എം.പി. കേന്ദ്ര മന്ത്രിയോടാവശ്യപ്പെട്ടു.

Related News: ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ദുര്‍ബല മേഖലയായി പ്രഖ്യാപിച്ചതിനെതിരെ കര്‍ഷക സംഘടനകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE