കാസർഗോഡ്: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ മലയാളി കന്യാസ്ത്രീ സിസ്റ്റർ തെരേസ ക്രാസ്തയെ ഡെൽഹിയിൽ എത്തിക്കും. സിസ്റ്റർ കാബൂൾ വിമാനത്താവളത്തിൽ എത്തിയതായി സഹോദരൻ ജോൺ ക്രാസ്ത അറിയിച്ചു.
വിമാനത്താവളത്തിന് അകത്തേക്ക് പ്രവേശിക്കാൻ സാധിച്ചിട്ടില്ല. വൻ തിരക്കാണെന്ന് സിസ്റ്റർ പറയുന്നു. സിസ്റ്റർ തെരേസയുടെ താമസസ്ഥലത്ത് നിന്ന് 20 കിലോമീറ്റർ അകലെയായിരുന്നു കാബൂൾ വിമാനത്താവളം. പോകുന്ന വഴിയിൽ നിരവധി താലിബാൻ ചെക്പോസ്റ്റുകൾ ഉള്ളതിനാൽ കാബൂളിലേക്ക് എത്തിപ്പെടാൻ യാതൊരു മാർഗവുമില്ലാതെ ആശങ്കയിലായിരുന്നു ഇവർ.
ഫോൺ വിളികൾ പിന്തുടർന്ന് താലിബാൻ എത്തുമോ എന്ന ഭീതിയിൽ വീട്ടിലേക്കുള്ള വിളികളും സിസ്റ്റർ കുറച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഡെൽഹിയിലേക്ക് മടങ്ങാൻ ടിക്കറ്റ് എടുത്തെങ്കിലും സാധിച്ചിരുന്നില്ല. അഫ്ഗാനിലെ ശാരീരിക- മാനസിക വൈകല്യമുള്ള കുട്ടികൾക്കായുള്ള പിബികെ അധ്യാപികയായിരുന്നു സിസ്റ്റർ. മൂന്ന് വർഷമായി അഫ്ഗാനിലാണ്.
Also Read: പാക് അനുകൂല മുദ്രാവാക്യം; നാലു പേര്‍ക്കെതിരെ കേസെടുത്തു







































