റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ‘ജിയോ സിനിമ‘ എന്ന ഒടിടി ചാനൽവഴി ആദ്യ മലയാളചിത്രം റിലീസാവുകയാണ്. 2018 മുതൽ ജിയോ ഒടിടി രംഗത്തുണ്ടങ്കിലും ആദ്യമായാണ് ഒരു മലയാളചിത്രം ഇവർ റിലീസിന് എടുക്കുന്നത്. ഓഗസ്‌റ്റ് 27നാണ് സിനിമയുടെ റിലീസ്.
ജിയോ കണക്ഷനുള്ള എല്ലാവർക്കും ‘പിടികിട്ടാപ്പുള്ളി‘ സൗജന്യമായി കാണാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ജിഷ്‌ണു ശ്രീകണ്‌ഠൻ സംവിധാനം ചെയ്‌ത കോമഡി ചിത്രമാണ് ‘പിടികിട്ടാപ്പുള്ളി‘. സണ്ണി വെയ്‌നും മെറീനാ മൈക്കിളും അഹാന കൃഷ്‌ണയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കോമഡി ത്രില്ലറായ ചിത്രത്തിൽ പ്രമുഖ താരങ്ങളായ സൈജു കുറുപ്പ്, ലാലു അലക്‌സ്, ബൈജു, തുടങ്ങിയവരും അണിചേരുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷം മലയാളസിനിമ പ്രേക്ഷകർക്ക് ഒന്നടങ്കം ആസ്വദിക്കാൻ പറ്റുന്ന ഒരു എന്റർടെയ്‌നർ ആയിരിക്കും ‘പിടികിട്ടാപ്പുള്ളി‘ എന്നാണ് വിലയിരുത്തൽ.
‘അതിരൻ‘ സിനിമയിലെ പാട്ടുകളിലൂടെ ശ്രദ്ധനേടിയ പിഎസ് ജയഹരി ഈ ചിത്രത്തിൽ രണ്ടു പാട്ടുകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. 2019ൽ ചിത്രീകരണം പൂർത്തീകരിച്ച സിനിമയാണിത്. 2020ലായിരുന്നു റിലീസ് പ്ളാൻ ചെയ്‌തത്. കോവിഡ് ഉൾപ്പടെയുള്ള പ്രതിസന്ധികൾ കാരണം റിലീസ് നീട്ടിയ സിനിമയാണിപ്പോൾ ജിയോ വഴി റിലീസ് ചെയ്യുന്നത്. സമയം ഒട്ടും നഷ്‌ടപ്പെടുത്താത്ത കിടു ടീസറാണ് ഇറങ്ങിയിരിക്കുന്നത്. രസകരമായ കോമഡി ട്രാക് ഉറപ്പുനൽകുന്ന ടീസർ ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു. ടീസർ ഇവിടെ കാണാം:
സഹനിർമാണം – വിസി പ്രവീൺ, ബൈജു ഗോപാലൻ,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർസ് – കൃഷ്‌ണമൂർത്തി, സുധാകർ ചെറുകുരു, തിരകഥ, സംഭാഷണം – സുമേഷ് വി റോബിൻ, ഛായാഗ്രഹണം – അൻജോയ് സാമുവേൽ, എഡിറ്റർ – ബിബിൻ പോൾ സാമുവേൽ, പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി, മ്യുസിക് – പി എസ് ജയഹരി, പശ്‌ചാത്തല സംഗീതം – വിൻ സാവിയോ, ആർട്ട് – ശ്രീകുമാർ കരിക്കോട്ട്, മേക്കപ്പ് – റോനെക്‌സ് സേവിയർ, ആക്ഷൻ – ജോളി ബാസ്‌റ്റിൻ, വസ്‌ത്രാലങ്കാരം – ധന്യ ബാലകൃഷ്‌ണൻ, ലിറിക്‌സ് – വിനായക് ശശികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – രാകേഷ് കെ രാജൻ, അസോസിയേറ്റ് ഡയറക്‌ടർ – എം എസ് നിതിൻ, സ്‌റ്റിൽസ് – ജിയോ ജോമീ, ഡിസൈൻ – ഷിബിൻ സി ബാബു, വാർത്താ പ്രചരണം – പി ശിവപ്രസാദ്, ഓൺലൈൻ മാർക്കറ്റിംഗ്: എം ആർ പ്രൊഫഷണൽ.
Most Read: ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പെഴുതിയ നേതാവാര്; ബിജെപിക്ക് മമതയുടെ മറുപടി