ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പെഴുതിയ നേതാവാര്; ബിജെപിക്ക് മമതയുടെ മറുപടി

By Syndicated , Malabar News
mamatha
Ajwa Travels

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ ചോദ്യപേപ്പറിലൂടെ ബിജെപിക്ക് മറുപടി നൽകി മമത ബാനർജി. ജയിലില്‍ നിന്ന് ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പ് എഴുതിക്കൊടുത്ത വിപ്ളവ നേതാവ് ആരായിരുന്നു എന്നതാണ് ബംഗാള്‍ സിവില്‍ സര്‍വീസ് പരീക്ഷാ ചോദ്യപേപ്പറിലെ ഒരു ചോദ്യം. വിഡി സവര്‍ക്കര്‍, ബാലഗംഗാധര തിലക്, സുഖ്‌ദേവ് താപ്പര്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിങ്ങനെ നാല് ഓപ്‌ഷനുകളും നൽകിയിട്ടുണ്ട്.

ബിജെപിയുടേയും ആര്‍എസ്എസിന്റെയും താത്വിക ആചാര്യൻമാരില്‍ പ്രമുഖനായ വിഡി സവര്‍ക്കറാണ് ശരിയുത്തരം. മാത്രമല്ല ദേശീയ പൗരത്വ രജിസ്‌റ്ററിനെ കുറിച്ചും ടൂള്‍ കിറ്റ് വിവാദത്തെ കുറിച്ചും സിവില്‍ സര്‍വീസ് പരീക്ഷയില്‍ ചോദ്യങ്ങളുണ്ട്. നേരത്തെ യുപിഎസ്‌സി പരീക്ഷയുടെ ചോദ്യപേപ്പറില്‍ ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമങ്ങളെ കുറിച്ചും കാര്‍ഷിക നിയമങ്ങളെ കുറിച്ചും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു.

എല്ലാ സംസ്‌ഥാനങ്ങളിലും തിരഞ്ഞെടുപ്പുകള്‍ ഒരു സമയത്ത് നടത്തണം, കര്‍ഷക സമരം രാഷ്‌ട്രീയ പ്രേരിതമാണ് എന്നീ രണ്ട് വിഷയങ്ങളെ എതിര്‍ത്തും അനുകൂലിച്ചും എഴുതാന്‍ ആവശ്യപ്പെട്ടായിരുന്നു ചോദ്യങ്ങള്‍. ഇതിനുള്ള മമതയുടെ മറുപടിയാണ് സിവില്‍ സര്‍വീസ് പരീക്ഷയിലെ ചോദ്യങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ചോദ്യപേപ്പറിൽ രാഷ്‌ട്രീയ ഇടപെടലില്ലെന്നാണ് മമത ബാനർജിയുടെ പ്രതികരണം

Read also: ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കണം; ഗുപ്‍കർ സഖ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE