ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കണം; ഗുപ്‍കർ സഖ്യം

By Staff Reporter, Malabar News
janmmu-and-kashmir
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന 370ആം വകുപ്പ് പുനഃസ്‌ഥാപിക്കണം എന്ന ആവശ്യവുമായി വിവിധ രാഷ്‌ട്രീയ കക്ഷികളുടെ കൂട്ടായ്‌മയായ ഗുപ്‍കർ സഖ്യം. ജമ്മു കശ്‌മീരിനും ലഡാക്കിനും പ്രത്യേക പദവി നൽകുന്ന 370ആം വകുപ്പ് പുനഃസ്‌ഥാപിക്കണം എന്ന ശക്‌തമായ ആവശ്യമാണ് ഗുപ്‍കർ സഖ്യം ഇന്ന് നടന്ന യോഗത്തിന് ശേഷം പ്രധാനമായും ഉന്നയിച്ചത്.

ഗുപ്‍കർ സഖ്യത്തിന്റെ വക്‌താവും മുതിർന്ന സിപിഎം നേതാവുമായ മുഹമ്മദ് യൂസഫ് തരിഗാമിയാണ് പത്രസമ്മേളനത്തില്‍ യോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശദീകരിച്ചത്. കശ്‌മീരിലെ നിശബ്‌ദത സാധാരണ നില കൈവരിച്ചതിന്റെ സൂചനയായി കണക്കുകൂട്ടുന്നു.

കശ്‌മീരിന്റെ പ്രത്യേക പദവി ഉടന്‍ പുനഃസ്‌ഥാപിക്കണമെന്നും, സംസ്‌ഥാന പദവി തിരികെ നൽകണമെന്നും തരിഗാമി ആവശ്യപ്പെട്ടു. ഇത് തങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: അഫ്‌ഗാനിൽ നിന്ന് വരുന്നവർക്ക് 14 ദിവസം നിർബന്ധിത ക്വാറന്റെയ്ൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE