രാജ്യത്തെ ആദ്യ വായു ശുദ്ധീകരണ​ ടവര്‍ ഡെല്‍ഹിയില്‍ യാഥാർഥ്യമായി

By Staff Reporter, Malabar News
delhi-smog tower
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്തെ ആദ്യ വായു ശുദ്ധീകരണ ടവറിന്റെ ഉൽഘാടനം ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിർവഹിച്ചു. ഡെല്‍ഹിയിലെ കൊണാട്ട് പ്ളേസില്‍ സ്‌ഥാപിച്ച ഈ സംവിധാനം ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 1,000 ക്യുബിക് മീറ്റര്‍ വായു ഓരോ സെക്കന്‍ഡിലും ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ്.

ശിവാജി സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷന് പിന്നിലായി 24.2 മീറ്റര്‍ ഉയരത്തിലാണ് ടവര്‍ നിര്‍മിച്ചത്. ടവറിന്റെ അടിയില്‍ മൊത്തം 40 ഫാനുകള്‍ സ്‌ഥാപിച്ചിട്ടുണ്ട്. മുകളില്‍നിന്ന് വായു വലിച്ചെടുത്ത് ശുദ്ധീകരിച്ചശേഷം താഴെയുള്ള ഫാനുകളിലൂടെ അന്തരീക്ഷത്തിലേക്ക് തന്നെ പുറത്തു വിടുന്നതാണ് ഇതിന്റെ പ്രവര്‍ത്തനം.

ഏകദേശം 20 കോടിയാണ് മൊത്തം പദ്ധതിയുടെ ചിലവായി കണക്കാക്കുന്നത്. ഡെല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയാണ് ഇതിന്റെ നോഡല്‍ ഏജന്‍സി. പദ്ധതിയുടെ സാങ്കേതിക ഉപദേഷ്‌ടാക്കളായ ഡെല്‍ഹി ഐഐടിയും മുംബൈ ഐഐടിയും ചേര്‍ന്നാണ് എത്രത്തോളം വായു ശുദ്ധീകരിക്കുമെന്നത് സംബന്ധിച്ച പഠനം നടത്തുന്നത്.

അതേസമയം പ്രാരംഭ പദ്ധതിയായിട്ടാണ് ഇപ്പോൾ സ്‌മോഗ് ടവർ സ്‌ഥാപിച്ചതെന്നും ആദ്യ ഫലങ്ങള്‍ ഒരു മാസത്തിനുള്ളില്‍ ലഭ്യമാകുമെന്നും ഉൽഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി വിജയമാണെങ്കില്‍ ഡെല്‍ഹിയില്‍ കൂടുതല്‍ സ്‌മോഗ് ടവറുകള്‍ സ്‌ഥാപിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

Most Read: സംസ്‌ഥാനത്ത് പ്രതിദിന കോവിഡ് പരിശോധന 2 ലക്ഷമായി ഉയർത്തും; ആരോഗ്യമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE