ഡെൽഹിയിൽ നിർമാണ തൊഴിലാളികൾക്ക് സൗജന്യ ബസ് യാത്ര

By News Bureau, Malabar News
aravind-kejrival
Ajwa Travels

ഡെൽഹി: രാജ്യതലസ്‌ഥാനത്തെ നിർമാണ തൊഴിലാളികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ. 100 തൊഴിലാളികൾക്ക് സൗജന്യ പാസ് വിതരണം ചെയ്‌ത്‌ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പദ്ധതിക്ക് തുടക്കം കുറിച്ചു.

തൊഴിലാളികൾക്ക് ഡിടിസി വെബ്‌സൈറ്റിലോ നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് സജ്‌ജീകരിച്ചിട്ടുള്ള 34 രജിസ്‌ട്രേഷൻ ബൂത്തുകളിലോ പാസിനായി രജിസ്‌റ്റർ ചെയ്യാമെന്ന് അധികൃതർ വ്യക്‌തമാക്കി.

ഡെൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലും(ഡിടിസി), ക്ളസ്‌റ്റർ ബസുകളിലും യാത്ര ചെയ്യുന്നതിനാണ് സൗജന്യ പാസ്. വെൽഡർമാർ, മിസ്‌ട്രികൾ, തൊഴിലാളികൾ, കൂലികൾ, പെയിന്റർമാർ, തുടങ്ങി കൺസ്‌ട്രക്ഷൻ സൈറ്റുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ തൊഴിലാളികൾക്കും ഇനി യാത്രക്കൂലി നൽകാതെ യാത്ര ചെയ്യാം.

ബിൽഡിംഗ് ആൻഡ് അദർ കൺസ്‌ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡിൽ രജിസ്‌റ്റർ ചെയ്‌ത 10 ലക്ഷം തൊഴിലാളികൾക്ക് തീരുമാനം ഗുണം ചെയ്യുമെന്ന് പദ്ധതി ഉൽഘാടനം ചെയ്‌തുകൊണ്ട് മനീഷ് സിസോദിയ പറഞ്ഞു.

‘നിർമാണ തൊഴിലാളികളിൽ ചിലർക്ക് മാത്രമാണ് ജോലി സ്‌ഥലത്തിന് സമീപം താമസം ലഭിക്കുന്നുള്ളൂ, മറ്റുള്ളവർ ദൂര സ്‌ഥലങ്ങളിൽ നിന്ന് ജോലിക്കെത്തുന്നവരാണ്. പ്രതിമാസം യാത്രാക്കൂലി ഇനത്തിൽ വലിയ തുക ഇവർക്ക് നഷ്‌ടം വരുന്നു. എന്നാൽ ഇനി അതുണ്ടാവില്ല, യാത്രാക്കൂലിക്കായി മാറ്റുന്ന തുക കൂടി വീട്ടുകാർക്ക് നൽകാം’, ഉപമുഖ്യമന്ത്രി വ്യക്‌തമാക്കി.

Most Read: തമിഴ്‌നാടിന്റെ നീറ്റ് വിരുദ്ധ ബിൽ കേന്ദ്രത്തിന് കൈമാറി; സ്‌റ്റാലിൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE