പാലക്കാട്: വാഹന പരിശോധനക്കിടെ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പണവും സ്വർണവും പോലീസ് പിടികൂടി. ദേശീയപാത കരിങ്കല്ലത്താണി തെടുക്കാപ്പിൽ വാഹന പരിശോധനയിലാണ് 48.68 ലക്ഷം രൂപയും 205 ഗ്രാം സ്വർണവും കണ്ടെത്തിയത്.
സംഭവത്തിൽ ഒരാളെ നാട്ടുകൽ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. തൃശൂർ നല്ലങ്കര ബിനോ വർഗീസ്(42) ആണ് അറസ്‌റ്റിലായത്. കൂടാതെ സ്വർണവും പണവും കടത്തുന്നതിനായി പ്രതി ഉപയോഗിച്ച കാർ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തു.
പാലക്കാട് നിന്നും കോഴിക്കോടേക്ക് ഇവ കടത്തുന്നതിനിടെയാണ് പോലീസ് പിടികൂടുന്നത്. മണ്ണാർക്കാട് ഡിവൈഎസ്‌പി വിഎ കൃഷ്‌ണദാസ്, നാട്ടുകൽ ഇൻസ്‌പെക്‌ടർ ആർ രജീഷ്, എസ്ഐ അനിൽ മാത്യു തുടങ്ങിയവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
Read also: അഫ്ഗാനിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍; യുഎന്‍ പ്രതിനിധി







































