ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,593 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 47.6 ശതമാനം വർധനയാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉണ്ടായത്. കൂടാതെ 648 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായി രാജ്യത്ത് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,35,758 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരുടെ എണ്ണത്തേക്കാൾ കുറവാണ്. 34,169 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായത്. നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 3,25,12,366 ആയി ഉയർന്നു. ഇതിൽ 3,17,54,281 പേർ ഇതുവരെ രോഗമുക്‌തരായി.
നിലവിൽ കോവിഡ് ബാധിതരായി ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 3,22,327 ആണ്. രാജ്യത്ത് നിലവിൽ റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ 65 ശതമാനവും കേരളത്തിൽ നിന്നാണ്. കഴിഞ്ഞ ദിവസം 13,383 പേർക്കാണ് കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്.
Read also: തൃക്കാക്കരയിലെ ഓണസമ്മാന വിവാദം; നഗരസഭാധ്യക്ഷയെ പിന്തുണച്ച് അന്വേഷണ കമ്മീഷൻ






































